തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ സ്വാമി ചിദാനന്ദപുരി അനുകൂലിക്കുന്നുവെന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു സിപിഎം സൈബർ സേന. ഇതിനു പിന്നാലെ സിപിഎം നേതാവായ എൻ.എൻ കൃഷ്ണദാസും ഇത്തരത്തിൽ ചിദാനന്ദപുരിയുടെ പഴയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് വിവാദമാകുന്നു.
ശബരിമല വിഷയത്തിൽ വ്യക്തമായ കാഴ്ച്ചപ്പാടുള്ള സ്വാമി ചിദാനന്ദപുരിയുടെ പതിനഞ്ചു മിനിട്ടോളം നീണ്ടു നിൽക്കുന്ന പ്രസംഗത്തിൽ നിന്നും എഡിറ്റ് ചെയ്ത് കേവലം ഒരു മിനിറ്റ് മാത്രമുള്ള ഭാഗം മാത്രമാണ് സിപിഎം പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അയ്യപ്പഭക്ത സംഗമത്തിൽ പിണറായി സർക്കാരിനെതിരെ സ്വാമി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ആചാരലംഘനത്തിനു കൂട്ടുനിൽക്കുന്ന സർക്കാരിനെതിരെ സ്വാമി നടത്തിയ പ്രസംഗം കൈയ്യടികളോടെയാണ് സംഗമത്തിനെത്തിയവർ സ്വീകരിച്ചതും.
ഇതിനെ തുടർന്ന് ബോധപൂർവ്വം സ്വാമി ചിദാന്ദപുരിയേയും,അയ്യപ്പഭക്ത സംഗമത്തെയും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാമി അനുകൂലിക്കുന്നതായാണ് എഡിറ്റ് ചെയ്ത വീഡിയോയിൽ കാണിക്കുന്നത്. യഥാർത്ഥത്തിൽ ശബരിമലയിലെ വിഷയം എന്താണെന്നും,കോടതിയിൽ ആ വിഷയം എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ച ഭാഗം മാത്രമാണിത്.
Post Your Comments