തിരുവന്തപുരം : അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുന്ന അനര്‍ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും രംഗത്തെത്തിയിരുന്നു. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസംഗിച്ചിരുന്നു. തന്ത്രിയെ അല്ല മേല്‍ശാന്തിയെ ആണ് പുറത്താക്കിയത്. അന്ന് രാജാവാണ് പുറത്താക്കിയത്. എങ്കിൽ ഇന്ന് ഇന്ന് മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുകയാണ്. അതു തിരുത്തപ്പെടണം. സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാനും ഒരു കാബിനറ്റ് മന്ത്രിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചു. വിധിയില്‍ കാര്യമായ കുഴപ്പമുണ്ടെന്ന് കോടതിക്ക് തോന്നിയത് കൊണ്ടാണിത്. എന്നാല്‍ സര്‍ക്കാരിന് അതു മനസിലായില്ല. ഒരു സമൂഹത്തെ ചവിട്ടിമെതിക്കാന്‍ തീരുമാനിച്ചാല്‍ കേരളം അതിനു മാപ്പ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതില്‍ മുഖ്യമന്ത്രിയോട് കൃതജ്ഞതയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേര്‍ത്തു.
Post Your Comments