മൈസൂരു: വാരാണസിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മോദി പ്രധാനമന്ത്രിയായാല്‍ താന്‍ മന്ത്രിസ്ഥാനം മാത്രമല്ല, രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുമെന്നും കര്‍ണാടക പൊതുമരാമത്ത് മന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി. രേവണ്ണ. എന്നാല്‍, ഇക്കുറി ബിജെപി അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .
ബിജെപിയെ പുറത്താക്കി യുപിഎയെ അധികാരത്തിലേറ്റാനാണ് ജെഡി-എസ് കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ കര്ഷകരുടെതാത്പര്യങ്ങള് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവർഷം കര്‍ഷകര്‍ക്കു വേണ്ടി മോദിസര്‍ക്കാര്‍ എന്തു ചെയ്തുവെന്നറിയാന്‍ താത്പര്യമുണ്ടെന്നും രേവണ്ണ പറഞ്ഞു. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments