മുംബൈ: രാഷ്ട്രീയ പാര്‍ട്ടികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ ജീവചരിത്ര സംബന്ധിയായ ചിത്രങ്ങളുടെയും റിലീസിങ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. നരേന്ദ്ര മോദിയുടെ ജീവിതം ചിത്രീകരിക്കുന്ന ‘പി.എം നരേന്ദ്ര മോദിയുടെ റിലീസിങ് തടഞ്ഞുകൊണ്ടാണ് ഉത്തരവ്.
വിവേക് ഒബ്റോയ് കേന്ദ്ര കഥാപാത്രമായ ‘പി.എം നരേന്ദ്ര മോദി’യുടെ ജീവിതകഥ വിവരിക്കുന്ന ചിത്രത്തിന് സിബിഎഫ്.സി ‘U’ സര്‍ട്ടിഫിക്കറ്റ് നല്‍കി, തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച്ച റിലീസിങിന് തയ്യാറായിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് മാത്രമാണ് ഈ അവസരത്തില്‍ തന്റെ പ്രതികരണമെന്ന് സ്വര ഭാസ്‌ക്കര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിത്രത്തിന്റെ റിലീസിങ് തല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ചിത്രത്തെ വിലക്കിയിട്ടില്ലെന്നും കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അഭിനേതാവായ മുഹമ്മദ് സീഷന്‍ പറഞ്ഞു. അമിതാഭ് ബച്ചന്‍ തിരഞ്ഞെടുപ്പിന് മത്സരിച്ച സമയത്തും ഇതുതന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് ചലച്ചിത്ര താരം രേണുക ഷഹാന്‍ രംഗത്തെത്തി
Post Your Comments