
ന്യൂഡല്‍ഹി : മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള (79) അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
പത്തുദിവസം മുന്‍പ് അദ്ദേഹത്തെ തലച്ചോറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ് വൈ ഖുറേഷിയാണ് നവീന്‍ ചൗളയുടെ മരണവിവരം അറിയിച്ചത്.
ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു നവീന്‍ ചൗള. 2009 മുതല്‍ 2010 വരെയായിരുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചത്.
Post Your Comments