കൃഷ്ണഗിരി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയോ മതമോ നാടോ കണക്കാതെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ ന്യായ് പദ്ധതിയിലൂടെ മുന്നോട്ട് വച്ച പണം എത്തിക്കുമെന്നും യുവ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയലിലാവുകയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.രാജ്യത്തെ കര്‍ഷകരുടെ ഭീതി കോണ്‍ഗ്രസ് തുടച്ച് നീക്കുകയും ന്യായ് പദ്ധതിയിലൂടെ പ്രഖ്യാപിച്ച തുക കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ എത്തിക്കുകയും ചെയ്യും’ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പറഞ്ഞു
കോടികള്‍ കടമെടുത്ത് മുങ്ങിയ വ്യവസായികള്‍ വിദേശത്ത് സുഖമായി കഴിയുകയും പതിനായിരം കടമെടുത്ത കര്‍ഷകര്‍ ജയലിലാവുകയും ചെയ്യുന്നു. ഇതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞ
Post Your Comments