അമേത്തി (ഉത്തര്‍പ്രദേശ്)•കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അമേത്തിയിലെ പ്രധാന അനുയായിയായ രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്മൃതി തന്റെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുമ്പോഴൊക്കെ രവിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് പറയപ്പെടുന്നു. ഇറാനി അമേത്തിയില്‍ വരുമ്പോഴൊക്കെ മിശ്രയുടെ വീട്ടിലാണ് തങ്ങിയിരുന്നതെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നേരത്തെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു രവി ദത്ത് മിശ്ര.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍സെക്രട്ടറിയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി വദ്രയും അമേത്തി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രാഹുല്‍ ഗാന്ധി രണ്ട് സീറ്റുകളില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്- ഒന്ന് ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നും രണ്ട് കേരളത്തിലെ വയനാട്ടില്‍ നിന്നും.
കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് അമേത്തി. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി രാഹുല്‍ ഇക്കുറിയും അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. മെയ് 6 നാണ് അമേത്തിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നും.
Post Your Comments