KeralaLatest NewsElection NewsIndiaEntertainmentElection 2019

കെ സുരേന്ദ്രനായി ഗാനം ആലപിച്ചതിന് നാണമില്ലേയെന്നു ചോദിച്ച ആളിന് കിടിലൻ മറുപടി നൽകി ഗായിക ഗായത്രി

സുരേന്ദ്രൻ ജയിച്ചാൽ ബീഫ് തിന്നാൻ പറ്റുമോ എന്നും ബീഫിന് എതിരല്ലേ എന്നും ഇയാൾ ചോദിക്കുന്നു

ബിജെപിക്കായി ഗാനം ആലപിച്ചതിന് ഗായിക ഗായത്രി നായർക്ക് വിമർശനവുമായി വയലിൻ കലാകാരൻ. സുരേന്ദ്രൻ ജയിച്ചാൽ ബീഫ് തിന്നാൻ പറ്റുമോ എന്നും ബീഫിന് എതിരല്ലേ എന്നും ഇയാൾ ചോദിക്കുന്നു. കൂടാതെ അഡ്വക്കേറ്റ് എന്ന പദവി ഗായത്രി എടുത്തു കളയാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനു മറുപടിയായി ഗായത്രിയുടെ മറുപടി ഇങ്ങനെ, ‘ഒരു ഗായിക എന്ന നിലയിൽ കഴിഞ്ഞ ദിവസം ബിജെപി ക്കായി ഒരു ഇലക്ഷൻ ഗാനം ആലപിച്ചു…..ഇതിന് മുൻപും എല്ലാ രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടിയും ഞാൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്….’

‘ഒരു കലാകാരൻ ഞാൻ പോസ്റ്റ് ചെയ്തതിന് ഇട്ടിരിക്കുന്ന കമന്റ് ആണ്…. ആ കലാകാരൻ ഒരുപക്ഷെ ബിജെപി ആർഎസ്എസ് ഒക്കെ അലർജി ആയിരിക്കാം..പക്ഷെ ഈ കലാകാരൻ ആർഎസ്എസ് കാരും ബിജെപിയും ഒക്കെ നടത്തുന്ന അമ്പല ഉത്സവ പരിപാടികളിൽ ഒരു ഉളുപ്പും ഇല്ലാതെ പൊയ് ഗിറ്റാർ വായ്ച് കാശും വാങ്ങി പോകുന്ന ഒരാളാണ്….. കലാകാരന് രാഷ്ട്രിയം ഒരു പരിധി വരെ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ….. ‘

അങ്ങനെ ആണ് ഒട്ടുമിക്ക കലാകാരന്മാരും….. അത്തരത്തിൽ ഉപജീവനം നടത്തുന്ന ഒരാളിൽ നിന്നും ഇത്തരത്തിൽ ഉള്ള കമന്റ് കണ്ടപ്പോൾ ആശ്ചര്യം തോന്നി. ഈ പോസ്റ്റിന്റെ അടിയിൽ നിരവധി കമന്റുകൾ ആണ് വരുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button