കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള ‘വിജയ് സങ്കല്‍പ്’ പരിപാടിക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കം കുറിക്കും.
പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മോദി, റോഡ് മാര്‍ഗം ബീച്ചിലെത്തും. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രമുഖ എന്‍ഡിഎ നേതാക്കള്‍ കരിപ്പൂരിലെത്തും. ഇതിനു പുറമേ കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ രംഗപ്രവേശനം ചെയ്ത ജനപക്ഷം നേതാവ് പി.സി ജോര്‍ജും മോദിയെ സ്വീകരിക്കാന്‍ എത്തും. അമ്പതിനായി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ അനുമാനം.
വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വൈകുന്നേരം ഏഴിന് മോദി തലസ്ഥാനത്തെത്തും.
അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരും കേരളത്തില്‍ എത്തുന്നുണ്ട്. ആര്‍.കെ സിംഗ്, സ്മൃതി ഇറാനി, എന്നിവര്‍ അടുത്ത മാസം ഒമ്പതിനും, ുഷമാ സ്വരാജ് 11നും രാജ്നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്വി 20നും കേരളത്തില്‍ എത്തും. കൂടാതെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ എന്നിവരും സംസ്ഥാനത്ത് എത്തുന്നുണ്ട്.
Post Your Comments