Latest NewsElection NewsIndiaElection 2019

‘ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കാൻ ശ്രമിക്കുന്നവരെയാണ് കൊണ്ഗ്രെസ്സ് പിന്തുണയ്ക്കുന്നത് : പ്രധാനമന്ത്രി

വിഘടനവാദ ആശയങ്ങൾക്ക് ജന്മം നൽകിയതിന്റെ ഉത്തരവാദിത്വം തന്നെ അവർക്കാണ്. എന്നാൽ ശരദ് പവാറിന് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല.

അഹമ്മദ്നഗർ: ജമ്മു കശ്മീരിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ്സും എൻ സി പിയും ചെയ്യുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അധികാരത്തിലിരുന്ന സമയത്ത് കോൺഗ്രസ്സും എൻ സി പിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ കാര്യക്ഷമമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.’കോൺഗ്രസ്സിൽ നിന്ന് ഇതിലും ഭേദപ്പെട്ടതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. വിഘടനവാദ ആശയങ്ങൾക്ക് ജന്മം നൽകിയതിന്റെ ഉത്തരവാദിത്വം തന്നെ അവർക്കാണ്. എന്നാൽ ശരദ് പവാറിന് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല.

രാജ്യത്തിന്റെ പേര് പറഞ്ഞ് കോൺഗ്രസ്സ് വിട്ടയാളാണ് അദ്ദേഹം. ഇപ്പോൾ രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ ഉണ്ടാകേണ്ടതിനെക്കുറിച്ച് ചിലർ ചർച്ചകൾ നടത്തുകയാണ്. അദ്ദേഹത്തിന് എത്ര കാലം ഇങ്ങനെ നിശബ്ദനായിരിക്കാൻ സാധിക്കും?’ എന്ന് എൻ സി പി അദ്ധ്യക്ഷൻ ശരദ് പവാറിനോട് അദ്ദേഹം വ്യംഗ്യമായി ചോദിച്ചു.ഒരുവശത്ത് കോൺഗ്രസ്സും എൻ സി പിയും ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുമ്പോൾ മറുവശത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുന്ന തിരക്കിലാണ് എൻ ഡി എ സർക്കാർ. കോൺഗ്രസ്സ്-എൻ സി പി സർക്കാർ ഭരിക്കുന്ന കാലത്ത് മുംബൈയിൽ ബോംബ് സ്ഫോടനങ്ങൾ നടന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുംബൈയിൽ ഒരു സ്ഫോടനം പോലും നടന്നിട്ടില്ല.’ അദ്ദേഹം ഓർമ്മിപ്പിച്ചു.

‘ഭീകരവാദത്തിനോടുള്ള മുൻസർക്കാരുകളുടെ മൃദു സമീപനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്ന് കന്നി വോട്ടർമാരോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം സുരക്ഷിതമായാലേ രാജ്യത്തിലെ പൗരന്മാരുടെ ഭാവി സുരക്ഷിതമാവുകയുള്ളൂ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സുശക്തമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള ഒരു പൊതു പങ്കാളിയെ സർക്കാരിന്റെ രൂപത്തിൽ രാജ്യം ദർശിച്ചു. അതിന് മുൻപ് രാജ്യം മുഴുവൻ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് ലോകം ഇന്ത്യയെ ഒരു മഹാശക്തിയായി വിലയിരുത്തുന്നു.’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button