സിഡ്‌നി: വിക്കിലീക്‌സ് സ്ഥാപകനും ഓസ്‌ട്രേലിയന്‍ പൗരനുമായ ജൂലിയന്‍ അസാന്‍ജെയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍. മറ്റേത് പൗരനും ഇതര രാജ്യങ്ങളിലെ കേസുകളില്‍ നല്‍കുന്ന പിന്തുണ അസാന്‍ജെയ്ക്കും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴുവര്‍ഷമായി ഇക്വഡോര്‍ എംബസിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അസാന്‍ജെയെ ബ്രിട്ടന്‍ പൊലീസ് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ബ്രിട്ടീഷ് കോടതി 2012ലാണ് അസാന്‍ജെയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. യുഎസ് ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്ന് വിക്കിലീക്‌സ് ചോര്‍ത്തിയ യുഎസ് സൈന്യം ഇറാഖികളെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളടക്കം അമേരിക്കയെ പ്രതിസന്ധിയിലാക്കിയ നിരവധി രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. ഇതില്‍ വിചാരണചെയ്യാന്‍ അസാന്‍ജെയെ വിട്ടുകിട്ടണമെന്ന് യുഎസും ആവശ്യപ്പെട്ടു. എന്നാല്‍, അത് അമേരിക്കയുടെ കാര്യമാണെന്നും നിയമനടപടികള്‍ സ്വതന്ത്രമായിരിക്കുമെന്നും മോറിസണ്‍ പറഞ്ഞു.
Post Your Comments