ജയ്പൂര്‍: ഐപിഎല്ലില്‍ ആറാം വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംങ്‌സ്. ജയ്പൂരില്‍ ഇന്നലെ രാജസ്ഥന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ നാലുവിക്കറ്റിനാണ് ചെന്നൈ ജയിച്ചത്. ഇതോടെ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും ധോണി സ്വന്തമാക്കി.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 151 റണ്‍സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ മറികടന്നു. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് കരസ്ഥമാക്കി. അവസാന പന്തില്‍ മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സര്‍ വിജയത്തിലെത്തിച്ചു.
അര്‍ദ്ധ സെഞ്ചുറി നേടിയ അമ്പാടി നായിഡുവും(57), നായകന്‍ ധോണി(58)യുമാണ് ജയം എളുപ്പമാക്കിയത്. ഷെയ്ന്‍ വാട്സണ്‍ (0), ഫാഫ് ഡു പ്ലെസിസ് (7), സുരേഷ് റെയ്ന (4), കേദാര്‍ ജാദവ് (1), എന്നിവര്‍ പുറത്തായി. രവീന്ദ്ര ജഡേജ (9), സാന്റ്നര്‍ (10) പുറത്താവാതെ നിന്നു. അതോടൊപ്പം തന്നെ ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം ചെന്നൈക്കായി വീഴ്ത്തി.
രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്റ്റോക്സാണ് (26 പന്തില്‍ 28) ടോപ് സ്‌കോറര്‍. പരിക്ക് മാറിയ ശേഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാനെ സാധിച്ചൊള്ളു. അജിന്‍ക്യ രഹാനെ (14), ജോസ് ബട്ലര്‍ (23), സ്റ്റീവന്‍ സ്മിത്ത് (15), രാഹുല്‍ ത്രിപാഠി (10), റിയാന്‍ പരാഗ് (16) എന്നിവര്‍ പുറത്തായി. ജോഫ്ര ആര്‍ച്ചര്‍ (13), ശ്രേയാസ് ഗോപാല്‍ (19) എന്നിവര്‍ പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി സ്റ്റോക്സ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഈ മത്സരത്തോടെ 12 പോയിന്റുമായി ചെന്നൈ പട്ടികയില്‍ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 2 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
Post Your Comments