Latest NewsElection NewsIndiaElection 2019

വാഗ്വാദത്തിനൊടുവിൽ ഗംഭീറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മെഹ്ബൂബ മുഫ്തി, 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നു ഗംഭീർ

ന്യൂഡൽഹി: ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്ത ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീർ. മെഹ്ബൂബക്ക് തന്നെ ബ്ലോക്ക് ചെയ്യാമെന്നും എന്നാൽ നൂറ്റി മുപ്പത് കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നും ഗംഭീർ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നിരുന്നു.‘2014ൽ രാജ്യത്ത് ശക്തമായ ഒരു തരംഗമുണ്ടായിരുന്നു. 2019ൽ അത് സുനാമിയായി വീശിയടിക്കുന്നു. വികസനമെന്നാണ് അതിന്റെ പേര്.’ ഗംഭീർ വ്യക്തമാക്കി.

സമൂഹ മാദ്ധ്യമങ്ങളിലെ വാഗ്വാദത്തിൽ ഗംഭീറിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മെഹ്ബൂബ മുഫ്തി ഗംഭീറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരുന്നു. ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370, 35എ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും സമൂഹ മാദ്ധ്യമങ്ങളിൽ കൊമ്പ് കോർത്തത്.രാജ്യത്ത് ശക്തമായ ഒരു തരംഗം നിലവിലുണ്ടെന്നും അത് മനസ്സിലാക്കിയില്ലെങ്കിൽ മെഹ്ബൂബ ആ തരംഗത്തിൽ മുങ്ങിപ്പോകുമെന്നും ഗംഭീർ മുന്നറുയിപ്പ് നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button