റഫേല്‍ ഇടപാട് വിവാദത്തില്‍ ബിജെപിയെ ഉപദേശിച്ച് ശിവസേന. വിഷയത്തില്‍ അഭിപ്രായങ്ങള്‍ കുറയ്ക്കണമെന്നാണ് സഖ്യകക്ഷിക്ക് ശിവസേന നല്‍കിയ ഉപദേശം. അനാവശ്യമായ പ്രസ്താവനകള്‍ ബിജെപി എന്ന ദേശീയ പാര്‍ട്ടിക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തിലന്റെ അടിസ്്ഥാനത്തിലാണിത്.
പ്രതിരോധമന്ത്രി മുതല്‍ താഴെത്തട്ടിലുള്ള നേതാക്കള്‍ വരെ റഫേല്‍ പ്രശ്‌നത്തില്‍ അവര്‍ക്കിഷ്ടമുള്ളതുപോലെയാണ് സംസാരിക്കുന്നത്. ഇത് പ്രശ്‌നമുണ്ടാക്കാനേ ഉപകരിക്കൂ എ്ന്നും സംസാരം കുറയക്കണമെന്നും ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. മോദിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസ് തടഞ്ഞതും നമോ ടിവിയില്‍ രാഷ്ട്രീയ ഉള്ളടക്കം തടഞ്ഞതും ബിജെപിയുടെ ആഭ്യന്തരകാര്യമാണെന്നും സേന പറയുന്നു.
ഇലക്ട്രോണിക് ചാനലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രചാരണ പരിപാടികള്‍ക്ക് നല്‍കുന്ന കവറേജില്‍ ബിജെപി തൃപതരായിരുന്നെങ്കില്‍ നമോ ടിവിയുടെ വില്്ക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നാണ് ഇക്കാര്യത്തില്‍ ശിവസേനയുടെ അഭിപ്രായം. .
Post Your Comments