തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ബിജുവിന്റെ അമ്മ രാജമ്മാളിനേയും വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് വിധി. വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ജീവപര്യന്തം തടവിനാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
വിചാരണക്കോടതി ഉത്തരവിനെതിരേ ബിജു രാധാകൃഷ്ണൻ നൽകിയ അപ്പീലിലാണ് നടപടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ബിജുവിന്റെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് ബിജുവിനെതിരേ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു.
Post Your Comments