അരൂര്‍ : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്നു സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് മലപ്പുറം കരിവാരകുണ്ട് പാത്തുമ്മ (60), സിറാജുദ്ദീന് (30) എന്നിവരാണ് മരിച്ചത്. കന്യാകുമാരിയില്‍ പോയി മലപ്പുറത്തേക്ക് മടങ്ങവെ കഴിഞ്ഞ ദിവസം പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
പാത്തുമ്മ നെട്ടൂര്‍ ലെയ്ക്ക് ഷോര്‍ ആശുപത്രിയിലും സിറാജുദ്ദീന് എരമല്ലൂര്‍ മോഹം ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇര്‍ഷാദ്(26), നിഷാദ് (23), ഷിഫ്ന (19)എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
Post Your Comments