അമേത്തി : ഉത്തര്‍പ്രദേശിലെ അമേത്തിയിൽ നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ച് സ്മൃതി ഇറാനി. അമേത്തിയില്‍ നാല് കിലോമീറ്ററോളം റോഡ്ഷോ നടത്തിയശേഷമായിരുന്നു പത്രിക സമർപ്പണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്മൃതിക്കൊപ്പം എത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് മുഖ്യ എതിരാളി. 2014ല്‍ അമേത്തിയില്‍ 1.7 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ടത്.
Post Your Comments