തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് കോടതി മാറ്റിവെച്ചു. വിചാരണനടപടികൾ ഇന്ന് ആരംഭിച്ചെങ്കിലും പ്രതികൾ കോടതിയിൽ ഹാജരായിരായിരുന്നില്ല. കോടതിയിൽ ഹാജരാകാൻ കൂടുതൽ സമയം പ്രതികൾ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത.കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ ബോട്ടിങ്ങിന് കൊണ്ടുപോകാമെന്ന് സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.
അതേസമയം അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ലിഗയുടെ സുഹൃത്ത് ആൻഡ്രു ജോർദ്ദൻ വ്യക്തമാക്കി. തെളിവുകൾ മുഴുവൻ പോലീസ് ശേഖരിച്ചില്ല. പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments