പാലാ: അന്തരിച്ച മുൻമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിയുടെ ഭൗതിക ശരീരം സ്വവസതിയായ പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച വിലാപ യാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെത്തിയത്.ആയിരങ്ങളാണ് വിലാപയാത്ര കടന്നു പോയ ഓരോ പോയിന്റിലും തങ്ങളുടെ നേതാവിനെ ഒരുനോക്കു കാണാന്‍ എത്തിയത്.
വ്യാഴാഴ്ച പുലർച്ചെ 12.30 -ഓടെയാണ് മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചത്. പിന്നീട് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്. “ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല” എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്.
ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം.
Post Your Comments