മുംബൈ : കിങ്‌സ് ഇലവൻ പഞ്ചാബിനെ അവസാന പന്തില്‍ വീഴ്ത്തി തകർപ്പൻ ജയവുമായി മുംബൈ ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് മുംബൈ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് കെഎൽ രാഹുൽ(100),ക്രിസ് ഗെയിൽ(63) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ നേടിയ 197 റൺസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് മറികടന്നു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് അവസാന പന്തില്‍ സ്വന്തമാക്കി.
Stand-in-skipper. Forever finisher ????#OneFamily #CricketMeriJaan #MumbaiIndians #MIvKXIP @KieronPollard55 pic.twitter.com/AOBMjaZvdw
— Mumbai Indians (@mipaltan) April 10, 2019
31 പന്തില്‍ 83 റണ്‍സ് നേടിയ പൊള്ളാർഡാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. ഡീകോക്ക്(24), സൂര്യകുമാര്‍ യാദവ്(21), ഇഷാന്‍ കിഷന്‍(7), ഹര്‍ദ്ദിക് പാണ്ഡ്യ(19),കൃണാൽ പാണ്ഡ്യ(1) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പഞ്ചാബിനായി ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുംബൈക്കായി ഹര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും,ബുമ്രയും ബെഹന്‍റോഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Onwards and upwards, Shers. #SaddaPunjab #MIvKXIP #KXIP #VIVOIPL pic.twitter.com/QNRM3gsDiW
— Punjab Kings (@PunjabKingsIPL) April 10, 2019
ഈ മത്സരത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്ന മുംബൈ മൂന്നാം സ്‌ഥാനത്തേക്ക് കുതിച്ചു. മൂന്നാം സ്ഥാനത്തായിരുന്ന കിങ്‌സ് ഇലവൻ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സ്കോര്‍ : കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7.
.@mipaltan beat KXIP by 3 wickets on the last ball!
Phew, what a thrilling game we've witnessed ? #MIvKXIP pic.twitter.com/Uu5UjXknPr
— IndianPremierLeague (@IPL) April 10, 2019
Post Your Comments