ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എഐഎംഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. സൈന്യവും ഇന്റലിജന്‍സ് ഏജന്‍സിയും നടത്തുന്ന പാകിസ്ഥാനിലെ തെരഞ്ഞെടുപ്പല്ല ഇന്ത്യയിലേതെന്നും ഞങ്ങള്‍ക്ക് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയുണ്ടെന്നും ഒവൈസി പറഞ്ഞു.
താന്‍ ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെ അപലപിക്കുന്നെന്നും ഇന്ത്യയെപ്പോലൊരു മഹത്തായ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ഒവാസി തുറന്നടിച്ചു. മോദി പ്രധാനമന്ത്രിയായാല്‍ കശ്മീര്‍ വിഷയം പരിഹരിക്കാനാകുമെന്ന് ഇമ്രാന്‍ പറഞ്ഞത് പൂര്‍ണമായും തെറ്റാണ്.
കാശ്മീര്‍ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നു അദ്ദേഹത്തെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്നും ഒവൈസി പറഞ്ഞു.
ഹൈദരാബാദില്‍ ആദ്യഘട്ടവോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്ിയതിന് ശേഷം മാധ്യമങ്ങളോട് സംസസാരിക്കവേയാണ് ഒവൈസി തന്റെ പ്രതിഷേധം അറിയിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെയും പാകിസ്താന്റെയും ഇരയായി സ്വയം ചിത്രീകരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും എ.ഐ.എം.ഐ.എം നേതാവ് കുറ്റപ്പെടുത്തി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കാശ്മീര്‍ നമ്മുടെ ഹൃദയമാണ്. കശ്മീര്‍ വിഷയത്തില്‍ പരാജയപ്പെട്ട മോദിക്ക് ഇനി അവിടെ അധികമൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments