തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താര പ്രചാരകര്‍ മണ്ഡലത്തിലെത്തിയാല്‍ പണി കിട്ടുന്നത് സ്ഥാനാര്‍ത്ഥിക്ക്. താര പ്രചാരകരുമായി ബന്ധപ്പെട്ട് വരുന്ന മുഴുവന്‍ ചിലവും സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. താരപ്രചാരകരുടെ പട്ടിക നല്‍കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
താരപ്രചാരകര്‍ സ്ഥാനാര്‍ത്ഥികളുമായി വേദി പങ്കിട്ടാല്‍ അവരുമായി ബന്ധപ്പെട്ട് വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. വോട്ടെടുപ്പ് ദിവസത്തെ ചെലവും സ്ഥാനാര്‍ത്ഥികളുടെ കണക്കിലാണ് പെടുത്തുക. കൂടതെ സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങണാണ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളും ഒരു വ്യക്തിക്ക് ഒറ്റ ദിവസം നേരിട്ട് പണമായി നല്‍കരുത്. വൗച്ചറുകളില്‍ സീരിയല്‍ നമ്പര്‍ ഉണ്ടായിരിക്കണം. പണം നല്‍കുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം എന്നിങ്ങനെയാണ് കര്‍ശന നിര്‍ദേശം.
Post Your Comments