Latest NewsElection NewsIndia

ആദ്യഘട്ട വോട്ടെടുപ്പ്: ഉത്തര്‍പ്രദേശില്‍ കള്ളവോട്ട് ആരോപണവുമായി ബിജെപി

16 ലക്ഷം വോട്ടര്‍മാരാണ് മുസാഫര്‍നഗറിലുള്ളത്. ഇതില്‍ അഞ്ചു ലക്ഷം മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്.

ലക്‌നൗ: രാജ്യത്ത് ലോക്‌സഭയിലേയ്ക്കുള്ള ആദ്യഘട്ട് വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കള്ളവോട്ട് ആരോപണവുമായി ബിജെപി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കള്ളവോട്ട് നടന്നതായാണ് ആരോപണം.

ബി.ജെ.പി. സ്ഥാനാര്‍ഥി സഞ്ജീവ് ബല്യാണ്‍ കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സഞ്ജീവ് ബല്യാണ്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കില്‍ റീ-പോള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16 ലക്ഷം വോട്ടര്‍മാരാണ് മുസാഫര്‍നഗറിലുള്ളത്. ഇതില്‍ അഞ്ചു ലക്ഷം മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. ജാട്ട്,യാദവ് വിഭാഗങ്ങള്‍ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. മണ്ഡലത്തിലെ സിറ്റിംഗ് എം.പി.യാണ് സഞ്ജീവ് ബല്യാണ്‍. ആര്‍.എല്‍.ഡി. നേതാവ് അജിത് സിംഗാണ് സഞ്ജീവിന്റെ എതിരാളി.

തമ്മിലാണ് മത്സരം. എസ്.പി.യും ബി.എസ്.പി.യുടേയും പിന്തുണയോടെയാണ് അജിത് മത്സര രംഗത്തുള്ളത്. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button