
പാലാ : തൊടുപുഴ – പാലാ ഹൈവേയില്‍ മാനത്തൂരിനു സമീപം സുഹൃത്തുക്കളായ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം അമിത വേഗമെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. കാറില്‍ അപകടത്തെത്തുടര്‍ന്ന് നിലച്ചു പോയ സ്പീഡോ മീറ്ററില്‍ 100 കിലോമീറ്റര്‍ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിനേക്കാള്‍ വേഗത്തിലായിരിക്കാം വാഹനം ഓടിയതെന്നു വാഹന പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ടു കാറുകള്‍ തമ്മില്‍ കുറിഞ്ഞി ഭാഗം മുതല്‍ മല്‍സരയോട്ടം നടന്നതായി രാമപുരം പൊലീസ് പറയുന്നു. അപകട സ്ഥലത്തിനു തൊട്ടു മുന്‍പ് രണ്ടാമത്തെ കാറിനെ മറികടക്കാന്‍ അപകടത്തില്‍പ്പെട്ട കാര്‍ ശ്രമിച്ചിരുന്നതായും സൂചന ലഭിച്ചു. ഇതേസമയം എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചു മാറ്റിയെന്നും പൊലീസ് റോഡിലെ പരിശോധനയില്‍ കണ്ടെത്തി. റോഡിലെ ടയറിന്റെ പാടുകള്‍ പരിശോധിച്ച പൊലീസ് സമീപവാസികളുടെ മൊഴിയും രേഖപ്പെടുത്തി.
ശ്രദ്ധിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു
പാലാ – തൊടുപുഴ റോഡിലെ ബ്ലാക്ക് സ്‌പോട്ടുകള്‍
പിഴക് പാലം
മാനത്തൂര്‍
കുറിഞ്ഞി
ഐങ്കൊമ്പ്
നെല്ലാപ്പാറ
ചൂരപ്പട്ട വളവ്
കൊല്ലപ്പള്ളി
Post Your Comments