KeralaLatest News

ശംഖുമുഖം ബീച്ചിൽ തട്ടുകട തെരുവ്

തിരുവനന്തപുരം : ശംഖുമുഖം ബീച്ചിൽ തട്ടുകട തെരുവ് വരുന്നു. നിലവിൽ ശംഖുമുഖത്ത് പ്രവർത്തിക്കുന്ന കടകൾ നവീകരിക്കുകയും ശുചിത്വവും ഗുണമേൻമയും ഉറപ്പാക്കുകയും ചെയ്യും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച ‘ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്’ പദ്ധതിയുടെ ഭാഗമായാണ് ബീച്ചിലെ തട്ടുകടകളെ ഒന്നിപ്പിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ സ്ഥല പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കേന്ദ്ര സംഘം നാളെ ശംഖുമുഖത്തെത്തും. തട്ടുകട തെരുവു തുടങ്ങുന്നതിനു മുന്നോടിയായി, ഉപയോഗിക്കുന്ന വെള്ളത്തിന്റെയും ഐസിന്റെയും ഗുണനിലവാര പരിശോധന നടത്തും. കൂടാതെ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാൻ ആ എണ്ണ ഭക്ഷ്യവകുപ്പ് പണം കൊടുത്ത് വാങ്ങും.

കടകളിലെ തൊഴിലാളികൾക്ക് ഒരു മാസത്തെ പരിശീലനം നൽകും. ഇവർക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിയശോധനയും ഉണ്ടാകും. ഓരോ കടകൾക്കും വൃത്തിയുടെ അടിസ്ഥാനത്തിൽ ശുചിത്വ സർട്ടിഫിക്കറ്റും നൽ‌കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button