കൊച്ചി: കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി തട്ടുകടകൾ ഉയർന്നു വരുന്നതിനെ കുറിച്ചു മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്. തീവ്രവാദ സംഘടനകളുമായി ബന്ധമുളളവരാണ് തട്ടുകടകൾക്ക് പിന്നിൽ എന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്. തട്ടുകടകളിൽ കൂടുതലും തീരദേശ മേഖലകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തിലാണ്. തീരദേശങ്ങളിലെ അപ്രസക്ത മേഖലകളിൽ ഈയിടെയായി കുറെ തട്ടുകടകൾ തുറന്നതായും ഇത് പണ/ ആയുധ കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും ഐ.ബി. സംശയിക്കുന്നു.
കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും കിട്ടിയതായാണ് ജനം റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments