
കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പില്‍ പി.ആര്. റിയാസി(33)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നിശാപാർട്ടിയിൽ പാമ്പുകളും പാമ്പിൻ വിഷവും; ബിഗ് ബോസ് താരം എൽവിഷ് യാദവിനെതിരെ കേസ്
കഴിഞ്ഞദിവസം ആണ് സംഭവം. ഇയാള്‍ വെളുപ്പിനെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ സമയത്ത് പറ്റ് കാശ് ചോദിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇയാള്‍ ജീവനക്കാരനെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടു ജീവനക്കാരന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയും അതിശക്തമായ ഇടിമിന്നലും ഉണ്ടാകും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കുമരകം സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരേ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്.
Post Your Comments