Election NewsLatest NewsIndia

സുശക്തമായ ഇന്ത്യയ്ക്ക് മോദി വീണ്ടും പ്രധാനമന്ത്രി ആകണം : ശങ്കര്‍ മഹാദേവന്‍ ഉള്‍പ്പെടെ 900 കലാകാരന്‍മാരുടെ സംയുക്തപ്രസ്താവന

മുംബൈ : സുശക്തമായ ഇന്ത്യയ്ക്ക് മോദി വീണ്ടും പ്രധാനമന്ത്രി ആകണം എന്ന പ്രസ്താവനയുമായി ശങ്കര്‍ മഹാദേവന്‍ ഉള്‍പ്പെടെ 900 കലാകാരന്‍മാര്‍ രംഗത്ത്. ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പിന്തുണയുമായാണ് സാംസ്‌ക്കാരിക കലാനായകന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സാഹിത്യ- സാംസ്‌ക്കാരിക കലാകാരന്‍മാരുടെ നേതൃത്വത്തില്‍ നേഷന്‍ ഫസ്റ്റ് കളക്ടീവ് ‘ എന്ന ഒരു മെമ്മോറാണ്ടം പുറത്തിറക്കി, തങ്ങള്‍ക്ക് സുശക്തനായ ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്ന് ഈ മെമ്മോറാണ്ടത്തിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണ്ഡിറ്റ് ജസ്‌രാജ്, ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍, ശങ്കര്‍ മഹാദേവന്‍, മാലിനി അശ്വതി, പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് തുടങ്ങി വിശ്വപ്രസിദ്ധരായ കലാകാരന്‍മാര്‍ ആണ് മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തില്‍ വരണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മോദി ഗവണ്‍മെന്റില്‍ നിന്ന് അനാവശ്യ സമ്മര്‍ദങ്ങളോ വാഗ്വാദങ്ങളോ തങ്ങള്‍ക്ക് നേരെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ഒരു ആശങ്കയുമില്ലാതെ വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നും ആഗ്രഹമുണ്ടെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തു നിന്ന് അഴിമതി പാടേ തുടച്ചുമാറ്റാന്‍ മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയ്ക്ക് ആഗോളവ്യാപകമായി കൈയടി നേടിയതാണ്. ഇത് ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളില്‍ നിന്നും ബഹുമതി നേടികൊടുത്തു.

മാത്രമല്ല ടെററിസത്തിനെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ട നടപടിയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ സ്ഥാനം നേടികൊടുത്തു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button