Latest NewsFootball

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ടോട്ടനം, ലിവര്‍പൂളിനും ജയം

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ലിവര്‍പൂളിനും ടോട്ടന്‍ഹാമിനും ജയം. ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയേയും ലിവര്‍പൂള്‍ 2-0ന് എഫ്സി പോര്‍ട്ടോയേയും തോല്‍പ്പിച്ചു.

മത്സരത്തിന്റെ 78ാം മിനിറ്റില്‍ സണ്‍ ഹ്യുങിന്റെ ഗോളാണ് സിറ്റിക്കെതിരെ, ടോട്ടന്‍ഹാമിന് തുണയായത്. ടോട്ടന്‍ഹാമിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയിലേക്ക് പോകുമെന്ന് കരുതിയിരിക്കെയാണ് ഗോള്‍ പിറന്നത്. ഇതോടെ ഈമാസം 18ന് നടക്കുന്ന രണ്ടാംപാദ ക്വാര്‍ട്ടര്‍ സിറ്റിക്ക് കടുപ്പമായിരിക്കും.

ലിവര്‍പൂളിനു വേണ്ടി ആന്‍ഫീല്‍ഡില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ നബി കെയ്റ്റ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ഗോള്‍ നേടിയത്. അഞ്ചാം മിനിറ്റില്‍ കെയ്റ്റ ആദ്യ ഗോള്‍ നേടിയത്. 26ാം മിനിറ്റില്‍ ഫിര്‍മിനോ രണ്ടാം ഗോള്‍ നേടി. ഇന്ന് നടക്കുന്ന മറ്റു ക്വാര്‍ട്ടറുകളില്‍ ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേയും അയാക്സ്, യുവന്റസിനേയും നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button