Latest NewsElection News

ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ

ആലപ്പുഴ:  ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ. എക്സിറ്റ് പോളുകളിൽ പലതും തെറ്റാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റ് കോണ്‍ഗ്രസിനു കിട്ടുമെന്നായിരുന്നു പ്രവചനം. എന്നാൽ 44 സീറ്റ് ആണ് ലഭിച്ചത്. ബംഗാളില്‍ സി.പി.എമ്മിന് 11സീറ്റ് എന്നത് രണ്ടു സീറ്റ് മാത്രമായെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫിന് വോട്ടു കുറയ്‌ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബി.ജെ.പിയെ പുറത്താക്കി ഇടതുപക്ഷത്തിന്റെ സഹായത്തോടെ ബദല്‍ സംവിധാനമുണ്ടാക്കാന്‍ എല്‍.ഡി.എഫിന് കുടുതല്‍ സീറ്റു ലഭിക്കണം.സംസ്ഥാനത്ത് 2004ലെ തിരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നു പറഞ്ഞ എ.കെ.ആന്റണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button