KeralaLatest NewsElection News

കൊലയാളി പരാമര്‍ശം: കോടിയേരിയുടെ പരാതിയില്‍ കെ കെ രമ ഇന്ന് ഹാജരാകും

സ്ഥാനാര്‍ത്ഥി കൊലയാളി എന്നു വിളിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരിയുടെ പരാതി

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയുള്ള കൊലയാളി പരാമര്‍ശത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ആര്‍എംപി നേതാവ് കെ.കെ രമ ഇന്ന് കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഹാജരാകും. കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് 11 മണിക്കാണ് രമ കളക്ടറുടെ മുന്നില്‍ ഹാജരാവുക. അതേസമയം സംഭവത്തില്‍ രമയ്‌ക്കെതിരെ കോടിയേരി പോലീസിലും പരാതി നല്‍കിയിരുന്നു.

സ്ഥാനാര്‍ത്ഥി കൊലയാളി എന്നു വിളിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരിയുടെ പരാതി. രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.ഇതിനെ തുടര്‍ന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് ആരോപിച്ച് രമ ഉള്‍പ്പടെ ആര്‍എംപി മൂന്ന് നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button