തിരുവനന്തപുരം:ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സബ്മിഷന് മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ വന്നില്ലെന്ന് കെകെ രമ എം.എല്‍എ. ഇന്നലെ രാത്രി കൊളവല്ലൂര്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോഴാണ് ശിക്ഷാ ഇളവിന് മനോജ് എന്ന പ്രതിയെ കൂടി പരിഗണിക്കുന്ന കാര്യം മനസിലാകുന്നത്.ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത സര്‍ക്കാന്‍ ഇപ്പോള്‍ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ളള ശ്രമമാണെന്നും കെകെ രമ പഞ്ഞു. ടിപി കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതിയാണ് മനോജ്. എല്ലാം നിര്‍ത്തിവെച്ചു എന്ന് സര്‍ക്കാര്‍ പറയുന്നതിനിടെയാണ് ശിക്ഷാ ഇളവ് മറ്റൊരു ഭാഗത്ത് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു.
Read Also: ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്ത 3 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കമില്ലെന്ന സര്‍ക്കാര്‍ വിശദീകരണത്തിനിടെയാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ട്രൗസര്‍ മനോജിന് കൂടി ശിക്ഷാ ഇളവിന് നല്‍കുന്നതിന് മുന്നോടിയായി കൊളവല്ലൂര്‍ പോലീസ് ഇന്നലെ രാത്രി തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് കെകെ രമ നിയമസഭയില്‍ പറഞ്ഞത്.
Post Your Comments