Latest NewsElection NewsIndiaElection 2019

വയനാട്ടിലെ രാഹുലിന്റെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു മനസിലാകില്ലെന്ന് അമിത് ഷാ

നാഗ്പുര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. റാലി കണ്ടാല്‍ വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാകില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.

രാഹുല്‍ ഗാന്ധി ഏപ്രില്‍ നാലിന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകളുമായി റാലിയില്‍ അണിനിരന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി അധ്യക്ഷന്റെ വിമര്‍ശനം.

പാകിസ്താനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം സന്തോഷിച്ചെങ്കിലും പാകിസ്താനും കോണ്‍ഗ്രസും ദുഃഖത്തിലായിരുന്നു. കോണ്‍ഗ്രസുകാരനായ സാം പിത്രോഡയും പാകിസ്താനുവേണ്ടിയാണ് വാദിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button