Latest NewsHealth & Fitness

മനുഷ്യരക്തം മണപ്പിച്ച് കാന്‍സര്‍ കണ്ടെത്താന്‍ നായകള്‍ക്ക് കഴിയുമെന്ന് പഠനം

മനുഷ്യരെക്കാള്‍ സ്‌നേഹവും നന്ദിയും നായകള്‍ക്കുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്്. ഇപ്പോഴിതാ മനുഷ്യരക്തം മണപ്പിച്ച് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ നായ്ക്കള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. പരിശോധനകളില്‍ 97 ശതമാനം കൃത്യതയും ഉണ്ടാകും. അമേരിക്കന്‍ കമ്പനിയായ ബയോസെന്റ് ഡി.എക്‌സ് ആണ് പഠനം നടത്തിയത്.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നടക്കുന്ന യുഎസ് സൊസൈറ്റി ഫോര്‍ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി വാര്‍ഷിക സമ്മേളനത്തിലാണ് കണ്ടെത്തല്‍ അവതരിപ്പിച്ചത്. ഇംഗ്ലണ്ടിലെ തനത് നായ് ഇനങ്ങളില്‍ പ്രമുഖമായ ബീഗിളിനാണ് ഇതുസംബന്ധിച്ച പരിശീലനം ആദ്യഘട്ടത്തില്‍ നല്‍കിയത്. നാല് നായ്ക്കള്‍ക്ക് ഇതിനുള്ള പൂര്‍ണ പരിശീലനം നല്‍കിക്കഴിഞ്ഞു. ഇതുവരെ ശ്വാസകോശ അര്‍ബുദമാണ് വിജയകരമായി നായ്ക്കള്‍ തിരിച്ചറിഞ്ഞത്. രോഗമുള്ളയാളുടെ രക്തവും അല്ലാത്ത രക്തവും വെച്ചുള്ള പരീക്ഷണത്തില്‍ 97.5 ശതമാനം വിജയമാണ് ബീഗിള്‍ നായ്ക്കള്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button