പൊ രിഞ്ഞ വെയിലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടന്‍ സുരേഷ് ഗോപിക്ക് വിശന്നു. തനിക്കായി ഊണ് ഒരുക്കിയിരിക്കുന്ന ഇടമെത്താന്‍ ഇനിയും ദൂരം താണ്ടണമെന്ന് മനസിലാക്കിയ സുരേഷ്ഗോപി വഴിയില്‍ തനിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയ വീട്ടമ്മയോട് ചോദിച്ചു. ഇത്തിരു ചോറ് തരുമോ വിശന്നിട്ട് വയ്യ. ഇതു കേട്ട വീട്ടമ്മക്ക് സന്തോഷം അടക്കാനായില്ല. ഉടനെ അദ്ദേഹത്തെ പ്രവര്‍ത്തകരുടെ അകമ്പടിയോടെ വീട്ടിലേക്ക് കൂട്ടി ക്കൊണ്ട് പോകുകയും നല്ല മീന്‍ കറി കൂട്ടിയുളള ചോറും നല്‍കി അയച്ചു.
വിശന്ന് പൊരിഞ്ഞ തനിക്ക് ചോറ് നല്‍കിയ വീട്ടമ്മയോടും കുടുംബത്തിനുമൊപ്പം ഒരു ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് നടനും തൃശൂര്‍ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി മടങ്ങിയത്.ഏതായാലും സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ സ്വന്തം വീട്ടിലെത്തി ചോറ് കഴിച്ചതിന്‍റെ അതീവ സന്തോഷത്തിലാണ് ഇപ്പോള്‍ വീട്ടമ്മയും കുടുംബവും .
Post Your Comments