ന്യൂഡല്‍ഹി: രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപി എംപി, ഈ സമ്മേളനത്തിലെ അവസാന പ്രസംഗം നടത്തി കൈയ്യടി നേടി. രാജ്യസഭയില്‍, മലയാളത്തിലാണ് അദ്ദേഹം പ്രസംഗിച്ചത്. ആനകളെ ട്രക്കുകളില്‍ കയറ്റിക്കൊണ്ട് പോകുന്നത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാര്‍ക്കും ആദരവ് അര്‍പ്പിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. കേന്ദ്ര, വനം വകുപ്പിന് മുന്നിലാണ് സുരേഷ് ഗോപി നിവേദനം അവതരിപ്പിച്ചത്.
കേരളത്തിലെ വിവിധ മത-സാംസ്‌ക്കാരിക ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി, മോശപ്പെട്ട അവസ്ഥയിലാണ് ആനകളെ ലോറിയിലും ട്രക്കിലും കയറ്റി അയക്കുന്നത്. ഈ സാഹചര്യം നിരോധിക്കണമെന്നാണ് സുരേഷ് ഗോപി രാജ്യസഭയില്‍ ആവശ്യപ്പെട്ടത്.
മലയാളികള്‍ക്ക് വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ അപേക്ഷിക്കുന്നതെന്നും, സുരേഷ് ഗോപി രാജ്യസഭയില്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ, അദ്ദേഹത്തിന് അഭിനന്ദനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത് എത്തി. മലയാളത്തിലാണ് അദ്ദേഹം, സുരേഷ് ഗോപിയെ അഭിനന്ദിച്ചത്. ‘അഭിനന്ദനം, നന്നായി സംസാരിച്ചു’ എന്നാണ് വെങ്കയ്യ നായിഡു അദ്ദേഹത്തെ പ്രശംസിച്ചത്.
Post Your Comments