ഭുവനേശ്വര്‍: സൂപ്പർ കപ്പ് ഫുട്ബോളിൽ ഇന്ന് ആദ്യ ഫൈനലിസ്റ്റിനായുള്ള പോരാട്ടം. രാത്രി എട്ടരയ്ക്ക് ഭുവനേശ്വറിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്റി എഫ് സി ഗോവയുമായി ഏറ്റുമുട്ടും.
The first semi-final of the #HeroSuperCup at the Kalinga Stadium pits @ChennaiCityFC against @FCGoaOfficial!#CCFCFCG is all set to be a thrilling affair!#LetsFootball #IndianFootball pic.twitter.com/WkX4VtkazY
— Indian Super League (@IndSuperLeague) April 9, 2019
ഐ എസ് എൽ ചാമ്പ്യൻ ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളിനു വീഴ്ത്തിയാണ് ചെന്നൈ സിറ്റി സെമി ഫൈനലിൽ എത്തിയത്. മൂന്നിനെതിരെ നാല് ഗോളിന് ജംഷെഡ്പൂരിനെ തോൽപിച്ചാണ് ഗോവയുടെ സെമി പ്രവേശനം. നാളെ രണ്ടാം സെമിയിൽ ചെന്നൈയിന് എഫ് സി എടികെയെ നേരിടും. ശനിയാഴ്ചയാണ് കലാശ പോരാട്ടം.
Post Your Comments