Latest NewsKerala

രാഷ്ട്രീയാചാര്യന്‍ കെ.എം.മാണിയുടെ വിയോഗത്തില്‍ സങ്കടക്കടലായി പി.സി.ജോര്‍ജ്

തിരുവനന്തപുരം: രാഷ്ട്രീയാചാര്യന്‍ കെ.എം.മാണിയുടെ വിയോഗത്തില്‍ സങ്കടക്കടലായി പി.സി.ജോര്‍ജ് . തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ബാലപാഠങ്ങള്‍ക്ക് പിന്നില്‍ മാണി സാറായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. മാണി സാറില്‍ നിന്നായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. എന്നാല്‍ പിന്നീട് ആ പുഴ രണ്ടായി ഒഴുകി, കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയുടെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളായി താനെന്ന് പിസി.ജോര്‍ജ് ഓര്‍ക്കുന്നു.

‘മകനോടെന്ന പോലെയുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്. പിതൃതുല്യനായിരുന്നു അദ്ദേഹം എനിക്ക്. 1976 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഞാന്‍ പിജെ ജോസഫിന്റെ കൂടെ പോയപ്പോഴാണ് അദ്ദേഹത്തിന്റെ വിമതനായി ഞാന്‍ അറിയപ്പെട്ട് തുടങ്ങിയത്. 1979 ല്‍ ഞാന്‍ പിജെ ജോസഫ് പക്ഷത്ത് നിന്ന് എംഎല്‍എ ആയതോടെ മാണി വിരുദ്ധ എംഎല്‍എയുമായി.’

‘എന്നാല്‍ ഞാന്‍ എന്തൊക്കെ വിമര്‍ശിച്ചാലും അദ്ദേഹം എന്നോട് ഒരു അരിശവും കാണിച്ചില്ല. എന്നാ വഴക്കുണ്ടാക്കിയാലും അവനെന്നെ വിട്ടേച്ച് പോകില്ലെന്ന് പറയുമായിരുന്നു അദ്ദേഹം. ഇത്രയേറെ വിമര്‍ശിച്ചിട്ടും മുഖം മുഴിഞ്ഞ് ഒരു വാക്ക് പോലും അദ്ദേഹം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. ആ വേദന എന്റെ മനസില്‍ നിന്ന് ഒരിക്കലും മായില്ല,’ പിസി ജോര്‍ജ്ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button