തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പുറത്ത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായത്.
സംസ്ഥാനത്ത് ആകെ 227 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 16 പേര്‍ പത്രിക പിന്‍വലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടിലാണ്; 20 പേര്‍. ആലത്തൂരിലാണ് സ്ഥാനാര്‍ഥികള്‍ കുറവ്: ആറ് പേര്‍ മാത്രം. കേരളത്തില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. മേയ് 23ന് ഫലമറിയാം.
മണ്ഡലം, സ്ഥാനാര്‍ഥികളുടെ എണ്ണം എന്നിവ താഴെ കൊടുക്കുന്നു.
കാസര്‍കോട്: 9
കണ്ണൂര്‍: 13
വയനാട്: 20
വടകര: 12
കോഴിക്കോട്: 14
പൊന്നാനി: 12
മലപ്പുറം: 8
പാലക്കാട്: 9
ആലത്തൂര്‍: 6
തൃശ്ശൂര്‍: 8
ചാലക്കുടി: 13
എറണാകുളം: 13
ഇടുക്കി: 8
കോട്ടയം: 7
ആലപ്പുഴ: 12
മാവേലിക്കര: 10
പത്തനംതിട്ട: 8
കൊല്ലം: 9
ആറ്റിങ്ങല്‍: 19
തിരുവനന്തപുരം: 17
Post Your Comments