ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് സര്‍വേ. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 299 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 126 സീറ്റുകള്‍ വരെ ലഭിക്കും. മറ്റുള്ളവര്‍ക്ക് 118 സീറ്റുകള്‍ വരെ ലഭിക്കാമെന്നും സര്‍വേ പറയുന്നു.
കഴിഞ്ഞ തവണ 334 സീറ്റുകള്‍ നേടിയ എന്‍.ഡി.എയ്ക്ക് 35 സീറ്റുകള്‍ നഷ്ടമാകുമ്പോള്‍ യു.പി.എയ്ക്ക് കഴിഞ്ഞ തവണത്തെതില്‍ നിന്നും 66 സീറ്റുകള്‍ അധികമായി ലഭിക്കും.
2014 ല്‍ 282 സീട്ടുകളോടെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പിയ്ക്ക് ഇത്തവണ അതിന് കഴിയില്ലെന്നും സര്‍വേ പറയുന്നു. ഇത്തവണ ബി.ജെ.പിക്ക് മാത്രമായി 257 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്.
എന്‍.ഡി.എയ്ക്ക് 41.13% ശതമാനം വോട്ടുകള്‍ ലഭിക്കും. യു.പി.എയ്ക്ക് 30.88 ശതമാനം വോട്ടുകളും മറ്റുള്ളവര്‍ക്ക് 27.99 വോട്ടുകളും ലഭിക്കും.
കേരളത്തില്‍ യു.ഡി.എഫ് തൂത്തുവരുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിന് 17 സീറ്റുകള്‍ വരെ ലഭിക്കും. ഇതില്‍ കോണ്‍ഗ്രസിന് മാത്രമായി 14 സീറ്റുകള്‍ വരെ ലഭിക്കും. എല്‍.ഡി.എഫ് വെറും 3 സീറ്റില്‍ ഒതുങ്ങുമെന്നും ബി.ജെ.പിയ്ക്ക് കേരളത്തില്‍ സീറ്റുകള്‍ ഒന്നും തന്നെ ലഭിക്കില്ലെന്നും സര്‍വേ പറയുന്നു.
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ എന്‍.ഡി.എയ്ക്ക് 7 സീറ്റുകള്‍ വരെ ലഭിക്കും. യു.പി.എയ്ക്ക് 32 സീറ്റുകള്‍ വരെ ലഭിക്കാമെന്നും സര്‍വേ പറയുന്നു.
കര്‍ണാകടത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് 18 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസിന് 7 ഉം ജെ.ഡി.എസിന് 3 ഉം സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സര്‍വേ പറയുന്നു.
ആന്ധ്രാപ്രദേശില്‍ ആകെയുള്ള 25 സീറ്റുകളില്‍ ടി.ഡി.പി 14 സീറ്റുകളും, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 11 സീറ്റുകളും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഇവിടെ സീറ്റുകള്‍ ലഭിക്കില്ലെന്നും സര്‍വേ.
തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റുകളില്‍ 16 ഉം തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. എ.ഐ.എം.ഐ.എമ്മിന് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ കണക്കുകൂട്ടുന്നു. അതേസമയം, ഇവിടെയും കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും സീറ്റുകള്‍ ലഭിക്കില്ലെന്നും സര്‍വേ പറയുന്നു.
Post Your Comments