ന്യൂഡല്‍ഹി: അമേരിക്കന്‍ നിലപാടിനെ തുടര്‍ന്ന് ഇന്ത്യന്‍ പെട്രോളിയം കമ്പനികള്‍ പ്രതിസന്ധിയിലായി. ഇറാന്‍ ഉപരോധത്തെ സംബന്ധിച്ച് അമേരിക്ക നിലപാട് വ്യക്തമാക്കാന്‍ വൈകുന്നതാണ് ഇന്ത്യയുടെ പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ നവംബറിലാണ് അമേരിക്ക ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ടെഹ്റാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍മാറിയതിന് ശേഷമായിരുന്നു ഈ നടപടി.എന്നാല്‍, സാമ്പത്തിക ഉപരോധത്തിനിടയിലും ഇന്ത്യ അടക്കം ആറ് രാജ്യങ്ങള്‍ക്ക് അമേരിക്ക എണ്ണ ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചിരുന്നു. ഏപ്രിലോടെ ഈ ഇളവുകള്‍ അവസാനിക്കും. അതിനാല്‍ മെയ് മാസത്തേക്കുളള ഓര്‍ഡുകള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണവും.
അതേസമയം തുടര്‍ന്നും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനാണ് ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുന്നത്. അതിനാല്‍ ഇളവ് തുടരണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുളളത്.
Post Your Comments