മധ്യപ്രദേശ്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദായ നികുതി വകുപ്പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ പുറത്തു വരുന്നത് കോടികളുടെ അഴിമതി. രണ്ടാം ദിവസവും റെയ്ഡ് തുടരുമ്പോള്‍
കണക്കില്‍ പെടാത്ത 14.6 കോടി രൂപയാണ് പണമായി കണ്ടെടുത്തത്. കൂടാതെ ഹവാല മാര്‍ഗത്തിലൂടെ ല്‍ഹിയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്തേയ്ക്ക് ഈയിടെ 20 കോടി രൂപ കടത്തിയതിന്റെ തെളിവും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം പണം കടത്തിയത് ഡല്‍ഹിയിലെ തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ വസതിയില്‍ നിന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏതു പാര്‍ട്ടിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കണക്കില്‍ കൊള്ളിക്കാതെ 281 കോടി രൂപയുടെ കൈമാറ്റം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
സംശയകരമായ കംപ്യൂട്ടര്‍ ഫയലുകള്‍, ഡയറികള്‍, 252 കുപ്പി മദ്യം, ആയുധം, പുലിത്തോല്‍ എന്നിവയും റെയ്ഡില്‍ കണ്ടെത്തി. അതേസമയം ഡല്‍ഹിയിലെ നേതാവിന്റെ അടുത്ത ബന്ധുവിന്റെ സ്ഥാപനത്തില്‍ നടത്തിയ തിരച്ചിലില്‍ കള്ളപ്പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്തി.
230 കോടി രൂപ കൈമാറിയതിന്റേയും, 242 കോടി രൂപയുടെ കള്ള ബില്ലിലൂടെയും പണം കടത്തിയതിനും തെളിവ് ലഭിച്ചു. കൂടാതെ കള്ളപ്പണം നിക്ഷേപിച്ചതിന്റെയും തെളിവ് കണ്ടെത്തിയിട്ടുണ്ട്. 80 കമ്പനികളിലായാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
Post Your Comments