കൊച്ചി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന് യോഗ്യത നേടിയപ്പോള്‍ നിരവധിപേര്‍ അഭിനന്ദിക്കാന്‍ എത്തിയിരുന്നു.ഇവരില്‍ എസ്സിഎസ്ടി മന്ത്രി എ കെ ബാലന് മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍ മന്ത്രിയുടെ പൊള്ളത്തരം വെളിവാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മാധ്യമ പ്രവര്‍ത്തകയായ ശരണ്യമോള്‍ കെഎസ്.
സാര്‍, നിങ്ങള്‍ ക്യാബിനില്‍ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക് ഇപ്പോള്‍ IAS കിട്ടിയെങ്കില്‍ ആ കുട്ടി (കാണാന്‍ വന്നവര്‍ ഉള്‍പ്പടെ ) മരണ മാസ്സ് ആണെന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
2016 – 17 ല്‍ പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീധന്യ. മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് പരിശീനലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയെന്നുമായിരുന്നു എ കെ ബാലന്റെ അവകാശവാദം. എന്നാല്‍ ഇതേ മന്ത്രി തന്നെ മൂന്ന് വര്‍ഷം മുമ്പ് ശ്രീധന്യ അടക്കമുള്ള വിദ്യാര്‍ത്ഥികളെ 30 വിദ്യാര്‍ത്ഥികളെ തന്റെ ക്യാബിനില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകയായ ശരണ്യമോള്‍ കെ എസ് എഴുതുന്നു.
ശ്രീധന്യയടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ICSETS ല്‍ പഠിക്കുകയായിരുന്നു. പത്തോളം കുട്ടികള്‍ പ്രിലിമിനറി ക്ലിയര്‍ ചെയ്തവരായിരുന്നു. എന്നിട്ടും സ്ഥാപനത്തില്‍ നല്ല അധ്യാപകരില്ലെന്നും അസൌകര്യങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ ശ്രീധന്യയടക്കുള്ള വിദ്യാര്‍ത്ഥികളെ തന്റെ ക്യാബിനില്‍ നിന്ന് ഇറക്കി വിടുകയാണ് മന്ത്രി എ കെ ബാലന് ചെയ്തത്. അതിന് അദ്ദേഹം കണ്ടെത്തിയ കാരണമായി നാടുനീളെ പറഞ്ഞ് നടന്നത് IAS കിട്ടാത്തത് കൊണ്ട് സ്ഥാപനം പൂട്ടുന്നുവെന്നായിരുന്നു ശരണ്യമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു
ശരണ്യമോള്‍ കെ എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
https://www.facebook.com/saranyamol.ks.75/posts/1102993796538082
Post Your Comments