വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുവാൻ എത്തിയതോടെ ശക്തമായ പോരാട്ടം കാഴ്ച വെക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. വി.വി.ഐ.പി മണ്ഡലമായി മാറിയ വയനാട്ടിലേക്ക് തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ എന്നതിനെക്കാൾ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകൻ എന്ന നിലയിലാണ് തുഷാർ പൊതുരംഗത്ത് പ്രശസ്തനാകുന്നത്. ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാർട്ടി വെള്ളപ്പള്ളി നടേശൻ പ്രഖ്യാപിച്ചതോടെ സമുദായ നേതാവിൽ നിന്നും രാഷ്ട്രീയ നേതാവിലേക്കാണ് തുഷാർ ഉയർന്നത്. പാർട്ടി പ്രഖ്യാപിച്ച ശേഷം ബി.ഡി.ജെ.എസ് എൻ.ഡി.എ മുന്നണിയിൽ അംഗമായത് വൻ വാർത്തയായിരുന്നു. വെള്ളാപ്പള്ളി നടേശൻ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോൾ തുഷാറും ബി.ഡി.ജെ.എസും എൻ.ഡി.എയ്ക്കൊപ്പം തന്നെ ചേർന്ന് നിന്നു.
തുഷാർ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കേണ്ട എന്ന പരസ്യ നിലപാടുമായാണ് വെള്ളാപ്പള്ളി നടേശൻ ആദ്യം രംഗത്തെത്തിയത്. തൃശൂരിൽ തുഷാർ മത്സരിച്ചാൽ ബി.ഡി.ജെ.എസിന് അഞ്ച് സീറ്റുകൾ വിട്ടു നൽകാമെന്ന് ബി.ജെ.പി അറിയിച്ചതിന് പിന്നാലെ തൃശൂരിൽ തുഷാറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ ഏവരെയും ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസ്സിൽ സ്ഥാനാർഥിയായതോടെ തുഷാറിന് വയനാട്ടിൽ മത്സരിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം അനുമതി നൽകുകയായിരുന്നു. സമുദായത്തിന്റെ കൂടി നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ നൽകാവുന്ന മികച്ച സ്ഥാനാർഥിയായിരിക്കും തുഷാർ വെള്ളാപ്പള്ളിയെന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം
Post Your Comments