ലക്നൗ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് മൂന്ന് റാലികളിൽ പങ്കെടുക്കുന്നു. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് റാലി നടക്കുന്നത്.
ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിലാണ് ഇരുവരും രാവിലെ എത്തുന്നത്. പ്രിയങ്ക കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് ഉത്തർ പ്രദേശിൽ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് പര്യടനമാണിത്. സഹാരന്‍പൂരിലെ പരിപാടിയ്ക്ക് ശേഷം ഇരുവരും ഷാമ്‍ലിയിലെയും ബിജ്നോറിലെയും തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും.
പ്രിയങ്ക ഗാന്ധിക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ സംഘടനാ ചുമതലയാണുള്ളത്. പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് ശിക്ഷ ലഭിച്ച ഇമ്രാൻ മസൂദാണ് സഹാറൻപൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബിഎസ്പിയിൽ നിന്നും കോൺഗ്രസിലെത്തിയ നസീമുദ്ദീൻ സിദ്ദിഖിയാണ് ഷാംലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.
Post Your Comments