ഇരിട്ടി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥന്മാര‍്‍ സംയുക്ത യോഗം ചേരാനൊരുങ്ങുന്നു. മാവോയിസ്റ്റ് ഭീഷണി പ്രതിരോധിക്കാനും സുരക്ഷ കർശനമാക്കുന്നതിന്റെയും ഭാഗമായാണ് യോഗം.കേരളം,കർണാടക-തമിഴ്നാട് പോലീസ് എന്നിവരാണ് യോഗം ചേരുക. കർണാടകയിലെ ഉഡുപ്പിയിലാണ് യോഗം.
മൂന്നു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മാവോയിസ്റ്റ് വിരുദ്ധ സേനാ തലവന്മാര് രഹസ്യാന്വോഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. കേരള-കര്‍ണാടക അതിര്‍ത്തി മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യവും കല്‍പ്പറ്റയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയും എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാവോയിസ്റ്റ് ഭീഷണി ഏങ്ങനെ നേരിടാമെന്ന കാര്യവും യോഗത്തില്‍ ഉള്‍പ്പെടുത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായ സാഹചര്യത്തിൽ മണ്ഡലത്തിലെത്തുന്ന വിവിഐപികൾക്ക് കർശന സുരക്ഷയൊരുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments