വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വയനാട്ടിലെ മുണ്ടക്കൈ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുടെ പാതയില്‍ ചേര്‍ന്ന് വിപ്ലവം നടത്തണമെന്ന് പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
സിപിഐ (എംഎല്‍) നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രദേശത്തെ ആദിവാസി വീടുകളിലെത്തി മാവോയിസ്റ്റുകള്‍ അരിയും സാധനങ്ങളും വാങ്ങിയതായും സൂചന കിട്ടിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പോലീസും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments