KeralaLatest News

കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

കൊച്ചി : കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. മുഴുവൻ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. 1565 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ ഹർജിയിലാണ് കോടതി വിധി നിർണയിച്ചത്.

2455 ഡ്രൈവർമാരുടെ ഒഴിവുകൾ നിലവിലുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ ഒഴിവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണമെന്ന് കോടതി അറിയിച്ചു.സർക്കാർ ചർച്ചയ്ക്ക് പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ഈ മാസം 30 നകം പിരിച്ചുവിടൽ നടപടി പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.

അടുത്തിടെയാണ് എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു അതും.അന്ന് സർവീസുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ തന്നെ വേണ്ടി വന്നിരുന്നു. 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്.

ഇതിനെതിരെ എം പാനൽ കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ എം പാനൽ കണ്ടക്ടർമാർ അനിശ്ചിതകാല സമരം നടത്തിയിരുന്നു. സമരത്തിനിടയിൽ ആത്മഹത്യാ ശ്രമവും നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button