ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടയിൽ എം.എസ് ധോണി ദേഷ്യപ്പെടുന്ന ദൃശ്യം കണ്ട് അമ്പരന്ന് ആരാധകർ. ചെന്നൈ ബൗളര്‍ ദീപക് ചാഹറിനോടായിരുന്നു ധോണി ദേഷ്യപ്പെട്ടത്. 12 പന്തില്‍ പഞ്ചാബിന് വിജയിക്കാന്‍ 39 റണ്‍സ് വേണ്ട സമയത്ത് 19-ാം ഓവര്‍ എറിയാന്‍ വേണ്ടി ധോണി ചാഹറിനെ ഏല്‍പ്പിച്ചു. ചാഹറിന്റെ ആദ്യപന്തിൽ ക്രീസിലുണ്ടായിരുന്ന സര്‍ഫറാസ് ഖാന്‍ ബൗണ്ടറി കടത്തി. പന്ത് അരയ്ക്ക് മുകളില്‍ ഉയര്‍ന്നതിനാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഫ്രീ ഹിറ്റില്‍ വീണ്ടും ഇതേ തെറ്റ് ചാഹര്‍ ആവര്‍ത്തിച്ചു. അതില്‍ രണ്ട് റണ്‍സ് കുരുങ്ങി. ഇതോടെ ദേഷ്യം സഹിക്കാൻ കഴിയാതെ ധോണി ചാഹറിനോട് കൈയുയർത്തി ദേഷ്യത്തിൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. കൈ പിന്നില്‍ കെട്ടി ഭവ്യതയോടെ ചാഹര്‍ ഇത് കേട്ടുനിൽക്കുന്നുണ്ട്. അതിന് ശേഷം രണ്ട് യോര്‍ക്കര്‍ എറിഞ്ഞ ചാഹര്‍ അവസാന പന്തില്‍ ഡേവിഡ് മില്ലറുടെ സ്റ്റമ്പെടുത്തു. ആ ഓവറില്‍ 13 റണ്‍സാണ് താരം വഴങ്ങിയത്.
മത്സരത്തിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നീട് ധോണി അഭിനന്ദിച്ചുവെന്ന് ചാഹർ പറയുകയുണ്ടായി. ഞാന്‍ തെറ്റു വരുത്തിയതിനാലാണ് ധോണി ഭായ് എന്നോട് ദേഷ്യപ്പെട്ടത്. എന്നാൽ പിന്നീട് എനിക്ക് നന്നായി ബോള്‍ ചെയ്യാനായി. മത്സരശേഷം ടീമംഗങ്ങളെല്ലാം എന്റെ അടുത്ത് വന്നു അഭിനന്ദിച്ചു. ധോനി ഭായിയും അടുത്തുവന്നു. ചിരിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. നന്നായി ബോള്‍ ചെയ്തു എന്നു പറഞ്ഞു.’ ചാഹര്‍ അഭിമുഖത്തില്‍ പറയുന്നു.
MS Dhoni schooling Deepak Chahar for his back to back no balls #CSKvKXIP #IPL2019 pic.twitter.com/iRhGQ62gib
— Deepak Raj Verma (@DeVeDeTr) April 6, 2019
Post Your Comments