ആലപ്പുഴ: സഹോദരങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലപ്പുഴ എ എന്‍ പുരത്താണ് സംഭവം. ചിറ്റാറ്റില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണ പിള്ളയുടെ മക്കളായ അനില്‍ കുമാര്‍ (51), മനോജ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്. വാഹനം കഴുകുന്നതിനനിടെ കംപ്രസറില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
അനില്‍ കുമാറിന്റെ വീടിനോട് ചേര്‍ന്ന് വാഹന സര്‍വീസ് സ്റ്റേഷന് നടത്തിയിരുന്നു. മോട്ടോറിന്റെ സഹായത്തോടെ വാഹനം കഴുകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരും കാറിന്റെ മറവിലാണ് വീണുകിടന്നിരുന്നത്.
ഷോക്കേറ്റ് വീണു കിടന്നിരുന്ന ഇവരെ സമീപത്തെ അമ്പലത്തില്‍ നിന്ന് പറയെടുക്കുന്നതിന് എത്തിയ ഭാരവാഹികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളെയും മറ്റ് നാട്ടുകാരെയും കെഎസ്ഇബി അധികൃതരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് ലൈന്‍മാനെത്തി ലൈന്‍ ഓഫ് ചെയ്തു. ഇരുവരെയും ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മനോജ് മരിച്ചിരുന്നു. അനില്‍കുമാര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. മനോജ് കൊല്ലത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ്. ഇയാള്‍ കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. മനോജ് അവിവാഹിതനാണ്.
Post Your Comments